ആന്റണി ധാരണ ലംഘിച്ചു: കരുണാകരന്‍
തിരുവനന്തപുരം: കെപിസിസി പുന:സംഘടനയിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഞ്ചിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി എ. കെ. ആന്റണിക്കാണെന്ന് കെ. കരുണാകരന്‍ പറഞ്ഞു. ആന്റണി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചതായി അദ്ദേഹം ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടതായിരുന്നു. ഇപ്പോള്‍ നടന്ന പുന:സംഘടനയിലെ വിവേചനത്തില്‍ പങ്കില്ലെങ്കില്‍ അത് ആന്റണി തുറന്നുപറയണം- കരുണാകരന്‍ പറഞ്ഞു. ജൂണ്‍ 24 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
പുന:സംഘടനയുടെ പേരില്‍ വീണ്ടും ഹൈക്കമാന്റിനെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പരമാവധി പാര്‍ട്ടിക്കകത്തു നിന്നുകൊണ്ട് പോരാടാന്‍ ശ്രമിക്കും. എന്തൊക്കെ ത്യജിക്കേണ്ടിവന്നാലും പ്രവര്‍ത്തകരുടെ കൂടെ നില്‍ക്കും.
ആന്റണിയുമായി ഐക്യത്തിലേര്‍പ്പെട്ടെങ്കിലും തിരഞ്ഞെടുപ്പില്‍ താനുമായി ചര്‍ച്ച നടത്താതെയാണ് ആന്റണി പല നീക്കങ്ങളും നടത്തിയത്. സിപിഎമ്മിന്റെ കാലം കഴിഞ്ഞുവെന്ന അടിസ്ഥാനരഹിതമായ നിഗമനങ്ങളാണ് ആന്റണിയുടെ ഭാഗത്തുനിന്നുണ്ടായത്.
നിയമസഭ ചേരുമ്പോള്‍ എന്തുണ്ടാവുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. ഹൈക്കമാന്റ് തീരുമാനം തന്നെ അറിയിച്ചിരുന്നില്ലെന്നും നിഷ്പക്ഷമായ പുന:സംഘടനയാണ് ഉണ്ടാവേണ്ടിയിരുന്നതെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications