Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് നാമാവശേഷമായി

തിരുവനന്തപുരം: പുതിയ കെപിസിസി പുനസംഘടനയോടെ ഐ ഗ്രൂപ്പ് കേരളത്തില്‍ ഏതാണ്ട് നാമാവശേഷമായിരിക്കുകയാണ്.

ഭരണത്തിന് പിന്തുണ നല്കുന്ന കെപിസിസി എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്റ് പുനസംഘടന നടത്തിയിരിക്കുന്നത്. പക്ഷെ പുനസംഘടനയില്‍ ഒരു ഗ്രൂപ്പിലും പെടാത്ത നേതാക്കളെയും എ ഗ്രൂപ്പില്‍പെട്ട നേതാക്കളേയും ആണ് അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പില്‍ പെടാത്ത നേതാക്കളെല്ലാവരും ആന്റണിയോട് പ്രത്യേകം താല്പര്യമുള്ളവരാണ്. എന്തായാലും കരുണാകരനും ഐ ഗ്രൂപ്പിനും വലിയ പ്രാധാന്യമില്ലാത്ത കെപിസിസിയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന്, നാല് ഗ്രൂപ്പുകളും തഴയപ്പെട്ടു.

കരുണാകരയുഗം കേരളത്തില്‍ അസ്തമിച്ചിരിക്കുന്നു എന്ന പ്രഖ്യാപനമാണ് ഹൈക്കമാന്റ് നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ തോല്‍വിയും ശരത്-ഉണ്ണിത്താന്മാര്‍ നടത്തിയ വിമര്‍ശനങ്ങളും മൂലം പരസ്യമായി രംഗത്തുവരാന്‍ കരുണാകരനും മുരളിയ്ക്കും പഴയതുപോലെ കഴിയുന്നില്ല. മാധ്യമങ്ങളിലും ഇവരുടെ ഗ്രൂപ്പ് നീക്കങ്ങള്‍ക്ക് കാര്യമായ പിന്തുണയില്ല. എങ്കിലും ഇരുവരും വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് ഈയിടെ വന്ന പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടുന്നു.

കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ആന്റണിയുടെ വിശ്വസ്തനാണ്. കെപിസിസി വൈസ് പ്രസിഡന്റായ എ.സി. ജോസും കരുണാകരവിരുദ്ധനാണ്. ജനറല്‍ സെക്രട്ടറിമാരില്‍ മുല്ലപ്പള്ളിയും കൊടിക്കുന്നില്‍ സുരേഷും സി.പി. മുഹമ്മദും എല്ലാം ആന്റണിയോട് കൂറുള്ളവരാണ്. അക്കൂട്ടത്തില്‍ സി.എന്‍. ബാലകൃഷ്ണന്‍ മാത്രമാണ് കരുണാകരനോട് കൂറുള്ള നേതാവ്.

നിര്‍വാഹകസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും കരുണാകരവിരുദ്ധരാണ്. കെപിസിസി സ്ഥിരം ക്ഷണിതാക്കളായി കരുണാകരനെയും മുരളിയെയും പേരിന് ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+