എല്‍ഡിഎഫ് ഇന്ന് നിവേദനം നല്‍കും
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്രമേയം എല്‍ഡിഎഫ് സംഘം ജൂണ്‍ 24 വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കും.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായ നീക്കമാണിത്.
കാര്‍ഷികകടം എഴുതിത്തള്ളണമെന്നും തോട്ടം, കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടും. മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി കേരളത്തിന് വാഗ്ദാനം ചെയ്ത 10,000 കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.












Click it and Unblock the Notifications