ഇടതുപക്ഷ വിദ്യാര്‍ഥി മാര്‍ച്ചില്‍ അക്രമം
തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ജൂണ്‍ 24 വ്യാഴാഴ്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അക്രമം. പ്രകടനത്തിന്റെ പിന്‍നിരയില്‍ നിന്നും കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയതിന് ശേഷം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷ് മാര്‍ച്ചിനെ അഭിസംബോധന ചെയ്യാന്‍ തുടങ്ങുന്നതിനിടെയാണ് മാര്‍ച്ചിന്റെ പിന്‍നിരയില്‍ നിന്നും കല്ലേറുണ്ടായത്. കല്ലേറില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചിതറിയോടി. പെണ്‍കുട്ടികളടക്കം ഏതാനും വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ നിസ്സാരമായ പരിക്കുപറ്റി.
സാമൂഹികവിരുദ്ധരാണ് കല്ലേറ് നടത്തിയതെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.












Click it and Unblock the Notifications