Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന:സംഘടനയില്‍ സന്തോഷം: വക്കം

തിരുവനന്തപുരം: ഗ്രൂപ്പ് പരിഗണനകള്‍ക്ക് അതീതമായി കെപിസിസി പുന:സംഘടിപ്പിച്ച ഹൈക്കമാന്റ തീരുമാനത്തില്‍ തനിക്ക് അതീവ സന്തോഷമുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.

ഗ്രൂപ്പ് പരിഗണിക്കാതെ മെറിറ്റ് അടിസ്ഥാനത്തില്‍ പുന:സംഘടന നടത്തിയത് പാര്‍ട്ടിക്ക് ഗുണകരമാണെന്ന് വക്കം അഭിപ്രായപ്പെട്ടു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ജൂണ്‍ 24 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വക്കം.

ഇപ്പോഴത്തെ പുന:സംഘടനയില്‍ എതിര്‍പ്പുണ്ടെന്ന കരുണാകരന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കരുണാകരനുമായി താനൊരു ഏറ്റുമുട്ടലിനില്ലെന്നായിരുന്നു വക്കത്തിന്റെ മറുപടി. കോണ്‍ഗ്രസിനെ ഇന്നത്തെ നിലയിലാക്കിയത് ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍തോല്‍വി നേരിട്ടതിന് കാരണം പാര്‍ട്ടിക്കുള്ളിലെ കോമാളിത്തരമാണ്. ഗ്രൂപ്പ് വഴക്ക് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായെങ്കിലും ഇതില്‍ നിന്ന് എല്‍ഡിഎഫിന് ഗുണമൊന്നുമുണ്ടായില്ല. 20 മണ്ഡലങ്ങളില്‍ നിന്ന് എല്‍ഡിഎഫിന് കൂടുതല്‍ ലഭിച്ചത് രണ്ട് ലക്ഷം വോട്ട് മാത്രമാണ്. ഇതില്‍ ഒരു ലക്ഷത്തിലേറെ വോട്ട് കൂടുതല്‍ ലഭിച്ചത് മഞ്ചേരി മണ്ഡലത്തില്‍ നിന്നാണ്.

യുഡിഎഫിന് 15 ലക്ഷം വോട്ട് നഷ്ടപ്പെട്ടെങ്കിലും ഇത് എല്‍ഡിഎഫിനോ ബിജെപിക്കോ കിട്ടിയില്ല. യുഡിഎഫിന് വോട്ടു ചെയ്യേണ്ട ജനങ്ങള്‍ മനസ് മടുത്ത് വോട്ട് ചെയ്യാതെ വീട്ടിലിരിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിലെ സ്ഥിതി മെച്ചപ്പെട്ടാല്‍ ആ വോട്ടുകള്‍ തിരിച്ചുവരും- വക്കം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+