കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രൂണെയിലെ അടി കടുപ്പം

  • By Staff
Google Oneindia Malayalam News

ബ്രൂണെ: വിസ കഴിഞ്ഞിട്ടും തങ്ങുന്ന അനധികൃത താമസക്കാര്‍ക്ക് ബ്രൂണെ പുതിയൊരു ശിക്ഷ നല്കിയിരിക്കുകയാണ്. ചുട്ട അടി. ഇന്ത്യക്കാരും പാകിസ്ഥാന്‍കാരുമാണ് അനധികൃതതാമസക്കാരില്‍ ഭൂരിഭാഗവും.

അനധികൃതതാമസക്കാര്‍ക്ക് അടിശിക്ഷ നടപ്പിലാക്കിത്തുടങ്ങിയതോടെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും നയതന്ത്രോദ്യോഗസ്ഥര്‍ ഈ ശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. വിസ തീര്‍ന്നിട്ടും തങ്ങുന്നവര്‍ക്ക് ഒരിയ്ക്കല്‍ കൂടി പൊതുമാപ്പ് പ്രഖ്യാപിയ്ക്കണമെന്നും ആവശ്യപ്പെട്ടിരിയ്ക്കുകയാണ് പാകിസ്ഥാന്‍ ഹൈ കമ്മീഷണര്‍ ബദ്ര്‍-ഉദ്-ദീന്‍. നേരത്തെ ബ്രൂണെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് കാലാവധി ജൂണ്‍ 12ന് അവസാനിച്ചിരുന്നു.

പക്ഷെ കാര്യങ്ങള്‍ പരിഹരിയ്ക്കാന്‍ ആറ് മാസത്തെക്കൂടി സമയം അനുവദിയ്ക്കണമെന്നും പൊതുമാപ്പ് കാലാവധി ആറ്മാസം കൂടി നീട്ടണമെന്നും ബദ്ര്‍-ഉദ്-ദീന്‍ ആവശ്യപ്പെടുന്നു. അടിശിക്ഷ കുറെ കടുപ്പമാണെന്ന അഭിപ്രായമാണ് ഇന്ത്യയുടെ നയതന്ത്രോദ്യോഗസ്ഥര്‍ക്കുള്ളത്. ബ്രൂണെയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനം പേര്‍ അക്ഷരാഭ്യാസമില്ലാത്തവരാണ്. പലരും തങ്ങളുടെ സ്പോണ്‍സര്‍മാര്‍ക്ക് പാസ്പോര്‍ട്ടും കൂടി നല്കിയിട്ടുണ്ട്. അതുകൊണ്ട് വിസകാലാവധി തീര്‍ന്ന വിവരം പലര്‍ക്കും അറിയാന്‍ കഴിയുന്നില്ല. - പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥന്‍ പറയുന്നു.

ചൂരല്‍ കൊണ്ടുള്ള അടിയും മൂന്ിന് മാസത്തെ തടവുമാണ് ബ്രൂണെ അനധികൃതതാമസക്കാര്‍ക്ക് വിധിച്ചിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X