ബ്രിട്ടീഷ് പട്ടാളക്കാരെ ഇറാന്‍ വിട്ടയച്ചു
ടെഹ്റാന്‍: ഇറാന്റെ സമുദ്രാതിര്‍ത്തി അതിലംഘിച്ചതിന് തടവിലാക്കിയ എട്ട് ബ്രിട്ടീഷ് നാവികരെ വിട്ടയച്ചതായി ഇറാന്‍ റേഡിയോ അറിയിച്ചു.
ടെഹ്റാനിലേയ്ക്കാണ് ഈ ബ്രിട്ടീഷ് നാവികരെ പറഞ്ഞയച്ചത്. ഇതില്‍ ആറ് പേര്‍ ബ്രിട്ടന്റെ പ്രത്യേകപരിശീലനം നേടിയ റോയല്‍ മറീന്‍ സൈനികരാണ്. എപ്പോഴാണ് ഇവര്‍ ഇറാന്‍ വിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നില്ല. ബ്രിട്ടീഷ് നാവികര്‍ എന്തിനാണ് ടെഹ്റാനിലേക്ക് പോകുന്നതെന്ന കാര്യവും അധികൃതര്‍ വ്യക്തമായി വിശദീകരിയ്ക്കുന്നില്ല.
എന്നാല്‍ ബ്രിട്ടീഷ് നാവികര്‍ ടെഹ്റാനില്‍ നിന്ന് ഉടനെ വിമാനത്തില്‍ ലണ്ടനിലേക്ക് പറക്കുമെന്ന് ചില നയതന്ത്രോദ്യോഗസ്ഥര്‍ പറഞ്ഞു. ബ്രിട്ടീഷ് നാവികര്‍ മോചിതരായിട്ടുണ്ടെന്നും അവര്‍ ഇപ്പോള്‍ ബ്രിട്ടനിലെ നയതന്ത്രഉദ്യോഗസ്ഥരുടെ കസ്റഡിയിലുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യഓഫീസ് അറിയിച്ചു.












Click it and Unblock the Notifications