Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ് സ്ഫോടനങ്ങള്‍; 75 മരണം

ബാഗ്ദാദ്: ഇറാഖിലെ അഞ്ച് നഗരങ്ങളില്‍ തീവ്രവാദികള്‍ നടത്തിയ സ്ഫോടനങ്ങളില്‍ ആകെ മരിച്ചവരുടെ എണ്ണം 75 ആയി. മൂന്ന് യുഎസ് ഭടന്മാരും കൊല്ലപ്പെട്ടു.

ബകുബ, മൊസൂല്‍, ഫലൂജ, റമാദി, ബാഗ്ദാദ് എന്നിവിടങ്ങളിലാണ് തീവ്രവാദികള്‍ സ്ഫോടനങ്ങള്‍ നടത്തിയത്. 200ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊസൂലില്‍ പൊലീസ് സ്റേഷനുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 216 പേര്‍ക്ക് പരിക്കേറ്റു. മൊസൂലില്‍ കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും നടന്നതായി പറയുന്നു. ജൂണ്‍ 30ന് ഇടക്കാല ഇറാഖി ഭരണകൂടത്തിന് അധികാരം കൈമാറാനുള്ള യുഎസ് ശ്രമത്തെ അട്ടിമറിയ്ക്കുകയാണ് ആക്രമണകാരികളുടെ ലക്ഷ്യമെന്ന് കരുതുന്നു. ഈ ആക്രമണങ്ങളില്‍ അധികവും യുഎസ് സൈനികരേക്കാള്‍ പ്രാദേശിക പൊലീസിനെ ലക്ഷ്യംവച്ചുള്ളതായിരുന്നു.

ഫലൂജയിലും റമാദിയിലും നടന്ന സ്ഫോടനങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ബകുബയില്‍ നടന്ന സംഘട്ടനത്തിലും സ്ഫോടനങ്ങളിലും 13 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദില്‍ സൈനികവേഷത്തിലെത്തിയ ഒരാള്‍ സ്വയം പൊട്ടിത്തെറിച്ച് നാല് പട്ടാളക്കാര്‍ മരിച്ചു. ദേഹത്ത് ബോംബ് ഘടിപ്പിച്ചെത്തിയ ഇയാള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

ഇറാഖിലെ സ്ഫോടനങ്ങള്‍; മരണം 20 ആയി
സമയം 3:13പിഎം
ജൂണ്‍ 24, 2004

ബകുബ: ഇറാഖിലെ നാല് നഗരങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 20 ആയി. അല്‍ ക്വെയ്ദ നേതാവ് അബു മുസ്സബ് അല്‍ സര്‍ഖാവിയുടെ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ആരോപിയ്ക്കുന്നു.

ഇറാഖില്‍ സ്ഫോടനപരമ്പര;12മരണം
ജൂണ്‍ 24, 2004

ബാഗ്ദാദ്: ഇറാഖില്‍ തീവ്രവാദികള്‍ നടത്തിയ സ്ഫോടനപരമ്പരയില്‍ 12 മരണം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കാമെന്ന് പ്രഥമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കാര്‍ ബോംബ് ആക്രമണവും ഗ്രനേഡ് ആക്രമണവും ആണ് പ്രധാനമായും തീവ്രവാദികള്‍ അഴിച്ചുവിട്ടത്. പടിഞ്ഞാറന്‍ ബാഗ്ദാദിലെ റമാദിയില്‍ ജൂണ്‍ 24 വ്യാഴാഴ്ച ഒരു പൊലീസ് സ്റേഷന് നേരെ നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ബിബിസി പറയുന്നു. ഇവിടെ റോക്കറ്റുകളുപയോഗിച്ചുള്ള ഗ്രനേഡാക്രമണമാണ് നടന്നത്.

വടക്കന്‍ ബാഗ്ദാദിലെ മൊസൂളില്‍ ആണ് കാര്‍ബോംബ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു കാര്‍ബോംബ് ആക്രമണം. 20 പൊലീസ് കാറുകള്‍ സ്ഫോടനത്തിന്റെ ശക്തിയില്‍ തകര്‍ന്നു. 15 അടിയോളം വ്യാസമുള്ള ഒരു കുഴിയാണ് സ്ഫോടനത്തിന്റെ ശക്തിയില്‍ രൂപപ്പെട്ടത്. സ്ഫോടനത്തിന്റെ ശബ്ദം കേള്‍ക്കുന്നതിന് തൊട്ട് മുമ്പ് ഒരു പിക് അപ് വാന്‍ പൊലീസ് സ്റേഷനു നേരെ പോകുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവിടെ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

ബകുബയില്‍ നടന്ന സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. നഗരത്തിലെ വിദ്യുച്ഛക്തി ബോര്‍ഡ് ആസ്ഥാനമന്ദിരത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാഖില്‍ ഇടക്കാല സര്‍ക്കാര്‍ ജൂണ്‍ 30ന് അധികാരം ഏറ്റെടുക്കുകയാണ്. അതിന് മുന്നോടിയായി ആക്രമണങ്ങള്‍ വര്‍ധിച്ചേയ്ക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+