ഹച്ച് 1600 കോടിക്ക് എയര്‍സെല്ലിനെ വാങ്ങി
ദില്ലി: ഹച്ചിസണ്‍-എസ്സാര്‍ 36.20 കോടി ഡോളറിന് (1600 കോടി രൂപ) മൊബൈല്‍ ഫോണ്‍ സര്‍വീസ് കമ്പനിയായ എയര്‍സെല്ലിനെ വാങ്ങി. എയര്‍സെല്‍ തമിഴ്നാട്ടിലാണ് സെല്ലുലാര്‍ ടെലഫോണ്‍ സര്‍വീസ് നടത്തുന്നത്.
8,50,000 വരിക്കാരാണ് എയര്‍സെല്ലിനുള്ളത്. എയര്‍സെല്ലിന്റെ ഒരു വരിക്കാരന് 18,000 രൂപ എന്ന അടിസ്ഥാനത്തില്‍ ഏറ്റെടുക്കല്‍ തുക നല്‍കിയാണ് ഹച്ച് എയര്‍സെല്ലിനെ വാങ്ങിയത്. വിപുലീകരണത്തിനായി എയര്‍സെല്‍ വാങ്ങിയ ഉപകരണങ്ങളും ഇടപാടില്‍ പെടും.
എയര്‍സെല്ലിനെ വാങ്ങുന്നതിനായി ഭാരതിയും മത്സരരംഗത്തുണ്ടായിരുന്നു. 1200 കോടി രൂപയാണ് ഭാരതി വാഗ്ദാനം ചെയ്തത്. 2250 കോടി കിട്ടാനായിരുന്നു എയര്‍സെല്‍ അധികൃതര്‍ ശ്രമിച്ചിരുന്നത്. വിലപേശലില്‍ ഒടുവില്‍ 1600 കോടിയില്‍ ഹച്ച് കച്ചവടം ഉറപ്പിയ്ക്കുകയായിരുന്നു. എയര്‍സൈല്‍ വാങ്ങിയതോടെ ഹച്ചിന്റെ വരിക്കാരുടെ എണ്ണം 65 ലക്ഷമായി ഉയരും.
രാജസ്ഥാനില്‍ മൊബൈല്‍ സര്‍വീസ് നടത്തുന്ന ഹെക്സാകോം വാങ്ങുന്നതിന് ഭാരതി നല്‍കിയ തുകയേക്കാള്‍ കൂടുതല്‍ തുകയാണ് എയര്‍സെല്‍ വാങ്ങുന്നതിന് ഹച്ച് നല്‍കിയത്. ഹെക്സാകോം കമ്പനിയുടെ 68 ശതമാനം ഓഹരി കൂടി വാങ്ങുന്നതിന് 300 കോടി രൂപയാണ് ഭാരതി നല്‍കിയത്.
കേരളം, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന എസ്കോട്ടെല്‍ വാങ്ങുന്നതിനായി ഐഡിയ സെല്ലുലാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 1150 കോടി രൂപ നല്‍കിയെന്നാണ് അറിയുന്നത്. ഒരു വരിക്കാരന് 1,100 രൂപ എന്ന വിധത്തിലാണ് ഏറ്റെടുക്കല്‍ ചെലവ് കണക്കാക്കപ്പെട്ടത്.












Click it and Unblock the Notifications