കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയില്‍ വീണ്ടും കൊള്ള

  • By Staff
Google Oneindia Malayalam News

പട്ന: മുംബൈ-ഹൗറ മെയിലിലെ എസി കോച്ചില്‍ തോക്കുധാരികളായ അക്രമികള്‍ ഒരു യാത്രക്കാരെ കുത്തിപ്പരിക്കേല്പിച്ച് 1.50 ലക്ഷം വിലവരുന്ന സാധനങ്ങള്‍ കവര്‍ന്നു. ബിഹാറിലൂടെ കടന്നുപോകുന്ന തീവണ്ടികളില്‍ നടക്കുന്ന ആറാമത്തെ കവര്‍ച്ചയാണിത്.

എസി ത്രീടയര്‍ കോച്ചില്‍ തോക്കുമായി എത്തിയ ഏഴ് പേരടങ്ങുന്ന അക്രമിസംഘം ഒരു യാത്രക്കാരനെ കുത്തിപ്പരിക്കേല്പിയ്ക്കുകയും തടയാന്‍ ശ്രമിച്ച ഏതാനും യാത്രക്കാരെ മര്‍ദ്ദിയ്ക്കുകയും ചെയ്തു. ബാഭുവ സ്റേഷന് ഏതാനും കിലോമീറ്ററുകള്‍ മുന്നില്‍ വച്ച് അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

മെയ് 27ന് തീവണ്ടിയിലെ കൊള്ള തടയാന്‍ ശ്രമിച്ച ഒരു ബിഎസ്എഫ് ഇന്‍സ്പെക്ടറെ അക്രമികള്‍ വെടിവച്ച് കൊന്നിരുന്നു. പട്ന-പലമു എക്സ്പ്രസ് തീവണ്ടിയില്‍ കൊള്ളയ്ക്കെത്തിയ ഒരു അക്രമിയെ യാത്രക്കാര്‍ കഴുത്തുഞെരിച്ച് കൊന്നത് ഈയിടെയാണ്. ജൂണ്‍ മൂന്നിന് ഗയ ജില്ലയില്‍ വച്ച് ഡൂണ്‍ എക്സ്പ്രസ് തീവണ്ടിയില്‍ ഒരു യാത്രക്കാരനെയും ജൂണ്‍ ഒമ്പതിന് ഹൗറ-ദനപൂര്‍ എക്സ്പ്രസില്‍ രണ്ട് യാത്രക്കാരെയും കൊള്ളക്കാര്‍ വെടിവച്ച് കൊന്നിരുന്നു.

റെയില്‍വേ മന്ത്രിയായ ലാലുപ്രസാദ് യാദവിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഈ തുടര്‍ച്ചയായ കവര്‍ച്ചകളും അക്രമങ്ങളും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X