വാജ്പേയിയെ ഒതുക്കാന്‍ നീക്കമില്ല: വെങ്കയ്യ
ചെന്നൈ: മുന്‍പ്രധാനമന്ത്രി വാജ്പേയിയെ ഒതുക്കാനുള്ള ഒരു നീക്കവും ബിജെപിയ്ക്കുള്ളല്‍ ഇല്ലെന്ന് ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു. ജൂണ്‍ 25 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവാണ് വാജ്പേയി. അദ്ദേഹത്തെ ഒതുക്കുന്നതിനെക്കുറിച്ച് സാധാരണപ്രവര്‍ത്തകര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അദ്ദേഹത്തെ അപ്രസക്തനാക്കുന്ന പ്രശ്നമില്ല. - വെങ്കയ്യ നായിഡു പറഞ്ഞു.
വാജ്പേയി സന്യസിക്കണമെന്ന വിഎച്ച്പി നേതാവ് ആചാര്യ ഗിരിരാജ് കിഷോറിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ വാജ്പേയിയ്ക്കെതിരായ ഏത് പരാമര്‍ശവും പാര്‍ട്ടിപ്രവര്‍ത്തകരില്‍ രോഷം ഉളവാക്കുമെന്നായിരുന്നു വെങ്കയ്യയുടെ മറുപടി.
ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നരേന്ദ്രമോഡിയെ മാറ്റുന്നതിനുള്ള ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ല. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. പിന്നീട് നരേന്ദ്രമോഡിയെ മാറ്റുമോ എന്ന ചോദ്യത്തിന് ഭാവിയെക്കുറിച്ച് ആര്‍ക്കും അറിയാനാവില്ലെന്ന് വെങ്കയ്യ മറുപടി നല്കി.












Click it and Unblock the Notifications