വിഎച്ച്പി യോഗം വിളിയ്ക്കുന്നു
ദില്ലി: ഗുജറാത്തിലെ അക്രമമാണ് ദേശീയതിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണമെന്ന മുന്‍പ്രധാനമന്ത്രി വാജ്പേയിയുടെ പ്രസ്താവന വിവാദമായി തുടരുന്ന പശ്ചാത്തലത്തില്‍ വിശ്വഹിന്ദുപരിഷത്ത് ദേശീയ പ്രവര്‍ത്തകസമിതിയോഗം വിളിയ്ക്കുന്നു.
ജൂണ്‍ 28ന് ആരംഭിയ്ക്കുന്ന വിഎച്ച്പി യോഗം ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ഹിന്ദുത്വത്തോടുള്ള നിലപാടും വിഎച്ച്പിയുടെ ഭാവിതന്ത്രങ്ങളും ചര്‍ച്ചചെയ്യും. ബിജെപിയുടെ മുംബൈയില്‍ സമാപിച്ച ദേശീയ നിര്‍വാഹകസമിതി യോഗത്തിലെ തീരുമാനങ്ങള്‍ തലനാരിഴ കീറി ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഹിന്ദുത്വനിലപാടുകളിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപിയുടെ ദേശീയനിര്‍വാഹകസമിതിയോഗം പിരിഞ്ഞത്.
നാല് ദിവസം നീണ്ടുനില്ക്കുന്ന യോഗം കൊല്‍ക്കത്തയിലാണ് നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വിഎച്ച്പിയുടെ 150 ശാഖകളുടെ ഭാരവാഹികള്‍ ഉള്‍പ്പെട്ടതാണ് വിഎച്ച്പി ഭരണകൗണ്‍സില്‍. കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായ സാഹചര്യത്തില്‍ രാമക്ഷേത്രനിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പുതിയ തന്ത്രങ്ങളെപ്പറ്റി ഭരണകൗണ്‍സില്‍ യോഗം ആലോചിയ്ക്കും.












Click it and Unblock the Notifications