വിശ്വഭാരതി മുന്‍ വിസി അറസ്റില്‍
കൊല്‍ക്കത്ത: കവിയും നോബേല്‍ ജേതാവുമായ രവീന്ദ്രനാഥ ടാഗൂര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയുടെ മുന്‍ വൈസ്ചാന്‍സര്‍ ദിലീപ് സിന്‍ഹ അറസ്റിലായി. താന്‍ വിസിയായിരിക്കേ, സര്‍വകലാശാലയില്‍ അനധികൃതമായി ഒരു പ്രൊഫസറെ നിയമിച്ചതിനാണ് ഇദ്ദേഹത്തെ അറസ്റ് ചെയ്തത്.
1997ല്‍ ആണ് ഈ വനിതാപ്രൊഫസറെ നിയമിച്ചത്. ഇവരുടെ മാര്‍ക്ക്ലിസ്റുകളും യോഗ്യതാസര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മ്മിച്ചവയായിരുന്നുവെന്ന് പറയുന്നു. ഈ വനിത പ്രൊഫസറുടെ മാര്‍ക്ക്ലിസ്റുകളും ദിലീപ് സിന്‍ഹ തന്നെയാണ് സാക്ഷ്യപ്പെടുത്തിയതെന്നും കേസന്വേഷിയ്ക്കുന്ന സിഐഡി ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊല്‍ക്കത്ത, ജാവേദ്പൂര്‍ സര്‍വകലാശാലകളാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയിരിക്കുന്നത്. വനിതാ പ്രൊഫസര്‍ ഒളിവിലാണ്.












Click it and Unblock the Notifications