കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ ഗ്രൂപ്പ് ഹൈക്കമാന്റിനെ അതൃപ്തി അറിയിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പുന:സംഘടനയില്‍ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളെ തഴഞ്ഞതിലുള്ള അതൃപ്തി എ ഗ്രൂപ്പ് ഹൈക്കമാന്റിനെ അറിയിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു.

ഗ്രൂപ്പിലെ ചിലര്‍ പുന:സംഘടിപ്പിക്കപ്പെട്ട കെപിസിസിയിലുണ്ടെങ്കിലും പ്രമുഖ നേതാക്കളെ തഴഞ്ഞതിലാണ് എ ഗ്രൂപ്പിന്റെ അതൃപ്തി. ഹൈക്കമാന്റിനെ പ്രതിഷേധം അറിയിക്കേണ്ടത് എങ്ങനെയെന്ന് വരുംദിവസങ്ങളില്‍ എ ഗ്രൂപ്പ് തീരുമാനിക്കും. ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ എ ഗ്രൂപ്പില്‍ നടന്നുവരികയാണ്.

പുന:സംഘടനയോട് തത്കാലം പ്രതികരിക്കുന്നില്ലെന്നായിരുന്നു ഹൈക്കമാന്റ് പുതിയ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. പുന:സംഘടനയില്‍ എ ഗ്രൂപ്പിന് തൃപ്തില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ ഈ പ്രതികരണത്തില്‍ നിന്നു തന്നെ വ്യക്തമായിരുന്നു.

കെപിസിസി നേതൃത്വത്തിലേക്ക് വന്നവരുടെ കാര്യത്തില്‍ വിയോജിപ്പില്ലെങ്കിലും ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെ ചെറുത്ത തങ്ങളുടെ കൂട്ടത്തിലെ പ്രമുഖ നേതാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതെന്തു കൊണ്ടാണ് എന്നാണ് എ ഗ്രൂപ്പിന്റെ ചോദ്യം.

പുതിയ ഭാരവാഹികള്‍ ആരൊക്കെയാണ് എന്ന് തനിക്കറിയില്ലായിരുന്നുവെന്ന് എ. കെ. ആന്റണി എ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിട്ടുണ്ടെങ്കിലും അത് ശരിയാവാനിടയില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിഗമനം. ആന്റണി കൂടി അറിയാതെ ഹൈക്കമാന്റ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധ്യതയില്ലെന്ന് അവര്‍ വിലയിരുത്തുന്നു. ആന്റണിയുടെ നിലപാട് എ ഗ്രൂപ്പില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X