Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സിനിമാബന്ദ് തുടങ്ങി

തൃശൂര്‍: കേരളത്തില്‍ സിനിമാതിയറ്ററുകള്‍ അടച്ചിട്ടുകൊണ്ടുള്ള അനിശ്ചിതകാല സിനിമാബന്ദ് ജൂണ്‍ 25 വെള്ളിയാഴ്ച തുടങ്ങി. സിനിമാപ്രതിസന്ധി തീര്‍ക്കാനുള്ള ആവശ്യങ്ങളോട് സംസ്ഥാനസര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്ക്രിയമനോഭാവത്തില്‍ പ്രതിഷേധിച്ചാണ് ഫിലിം ചേംബര്‍ ഒഫ് കോമേഴ്സ് ഭാരവാഹികള്‍ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചത്.

ചേംബറും അമ്മയും തമ്മിലുള്ള വഴക്കുകളെ തുടര്‍ന്ന് മൂന്ന് മാസമായി നിശ്ചലാവസ്ഥയിലായിരുന്ന സിനിമാവ്യവസായം വീണ്ടും ഉണര്‍ന്നുതുടങ്ങുന്നതിനിടയിലാണ് അനിശ്ചിതകാലസമരം.

സംസ്ഥാനത്തെ 8,00 തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ആയിരത്തോളം വിതരണഓഫീസുകളും സിനിമയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിവിധഭാഗങ്ങളിലായി നടന്നുവരുന്ന പത്തോളം ചിത്രങ്ങളുടെ ചിത്രീകരണങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

ഒരു സിനിമാടിക്കറ്റിന് 20 രൂപ മുടക്കുമ്പോള്‍ 12 രൂപ 82 പൈസ മാത്രമാണ് സിനിമയ്ക്ക് പണം മുടക്കുന്ന നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമയ്ക്കും കൂടി ലഭിയ്ക്കുന്നത്. 7.18 രൂപ നികുതിയായി പോവുകയാണ്.

സിനിമയ്ക്കുള്ള വിനോദനികുതി 20 ശതമാനമായി കുറയ്ക്കുക, ചെറുകിട വ്യവസായങ്ങള്‍ക്ക് സമാനമായ വൈദ്യുതിനിരക്ക് സിനിമാ തിയേറ്ററുകളിലും ബാധകമാക്കുക, സിനിമയെ വ്യവസായമായി പ്രഖ്യാപിയ്ക്കുക, വ്യാജ സിഡി ഉണ്ടാക്കുന്നതിനെതിരെ പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരിക, സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിക്കുക, ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വിനോദനികുതി ഏര്‍പ്പെടുത്തുക, പ്രദര്‍ശനനികുതി ഒഴിവാക്കുക, സിനിമാ പോസ്ററുകളുടെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+