കൊച്ചിയിലെ ചെരിപ്പുകടയില്‍ തീപിടിത്തം
കൊച്ചി: ബ്രോഡ്വേയിലെ ചെരിപ്പുകടയില്‍ ഉണ്ടായ തീപ്പിടുത്തം പരിഭ്രാന്തി പരത്തി. തീ പടരാതെ നിയന്ത്രിക്കാനായതു മൂലം വന്‍ദുരന്തം ഒഴിവായി.
ജൂണ്‍ 25 വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. തീ അണയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും നിയന്ത്രണവിധേയമാണ്. തീപിടുത്തത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. പതിനഞ്ചോളം ഫയര്‍ എഞ്ചിനുകളെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ബ്രോഡ്വേ പരിസരമാകെ പുക നിറഞ്ഞിരിക്കുകയാണ്.
അഞ്ച് വര്‍ഷം മുമ്പ് ബ്രോഡ്വേയിലുണ്ടായ ഇതുപോലുള്ള തീ പിടുത്തത്തില്‍ ഇതേ കടയും മറ്റ് കടകളും കത്തിനശിച്ചിരുന്നു.












Click it and Unblock the Notifications