വൈദ്യുതി വകുപ്പ് കൂടി കടവൂരിന്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കടവൂര്‍ ശിവദാസന് വൈദ്യുതി വകുപ്പിന്റെ അധികചുമതല കൂടി നല്‍കിക്കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ ഒപ്പുവച്ച വിജ്ഞാപനം ജൂണ്‍ 25 വെള്ളിയാഴ്ചയാണ് പുറപ്പെടുവിച്ചത്. കെ. മുരളീധരന്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയാണ് കൈയാളിയിരുന്നത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് ഒതുക്കിത്തീര്‍ക്കുന്നതിനുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി കെ. മുരളീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് കടവൂര്‍ ശിവദാസനായിരുന്നു വൈദ്യുതി മന്ത്രി. പിന്നീട് മുരളി വൈദ്യുതിമന്ത്രിയായി. എന്നാല്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ തോറ്റ് മുരളിക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നതോടെ മുഖ്യമന്ത്രി വൈദ്യുതി വകുപ്പിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.












Click it and Unblock the Notifications