സ്വാശ്രയ ഓര്‍ഡി. ഗവര്‍ണര്‍ തിരിച്ചയച്ചു
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിനും ഫീസിനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആല്‍.എല്‍. ഭാട്യ തിരിച്ചയച്ചു.
വെള്ളിയാഴ്ച സഭ ചേരുന്ന സാഹചര്യത്തില്‍ ബില്ലായി അവതരിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശത്തോടെയാണ് ഓര്‍ഡിനന്‍സ് തിരിച്ചയച്ചത്. ഇതോടെ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ളപ്രവശനം വീണ്ടും പ്രതിസന്ധിയിലായി. ജൂലായ് ഒന്നിന് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന അലോട്ട്മെന്റ് അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്.
സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളിലെ മെറിറ്റ്സീറ്റില്‍ സര്‍ക്കാര്‍ കോളെജുകളിലെ ഫീസ് ഈടാക്കുക. മാനേജ്മെന്റ് സീറ്റില്‍ സ്വാശ്രയകോളെജ് മാനേജ്മെന്റിനെ ലാഭേച്ഛ കൂടാതെ ഫീസ് ഈടാക്കാന്‍ അനുവദിയ്ക്കുക എന്നിവയാണ് ഓര്‍ഡിനന്‍സിലെ പ്രധാന വ്യവസ്ഥകള്‍.












Click it and Unblock the Notifications