കരുണാകരന് ആളെ കിട്ടില്ല: ശരത്
തിരുവനന്തപുരം: കെ കരുണാകരന്‍ വീണ്ടും പ്രഖ്യാപിച്ച യുദ്ധത്തിന് കേരളത്തില്‍ ആളെ കിട്ടില്ലെന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
പഴയതു പോലെ പ്രവര്‍ത്തകരും നേതാക്കളും കരുണാകരന്റെ കൂടെ കൂടില്ലെന്നാണ് തന്റെ ആത്മാര്‍ഥമായ വിശ്വാസമെന്ന് ശരത് പറഞ്ഞു. ജൂണ്‍ 25 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശരത്.
കരുണാകരന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അദ്ദേഹത്തിന് ഗ്രൂപ്പിന് വേണ്ടിപ്പോലുമല്ല. തന്റെ മക്കള്‍ക്ക് വേണ്ടിയാണ് കരുണാകരന്‍ വീണ്ടും യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. മുരളിയെ കേസില്‍ നിന്ന് ഒഴിവാക്കുകയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തെത്തിക്കുകയുമാണ് കരുണാകരന്റെ ലക്ഷ്യം. പത്മജയ്ക്ക് എന്തെങ്കിലും സ്ഥാനവും തരപ്പെടുത്തണം. ഈ ലക്ഷ്യങ്ങള്‍ സാധിക്കുമെങ്കില്‍ കരുണാകരന്‍ വീണ്ടും അനുരഞ്ജനത്തിന് തയ്യാറാവും. പാര്‍ട്ടിയാണ് വലുതെന്ന് പറഞ്ഞ് യുദ്ധം ഇടയ്ക്കുവച്ച് ലീഡര്‍ അവസാനിപ്പിയ്ക്കും- ശരത് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications