Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെലവ് കുറഞ്ഞവിമാനസര്‍വീസുമായി മല്ല്യ

ബാംഗ്ലൂര്‍: മദ്യവ്യവസായി വിജയ് മല്ല്യ ചെലവ് കുറഞ്ഞ വിമാനസര്‍വീസ് തുടങ്ങുന്നു. ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെയായിരിക്കും വിമാനക്കമ്പനി ആരംഭിയ്ക്കുക. കിംഗ്ഫിഷര്‍ എന്നായിരിക്കും വിമാനക്കമ്പനിയുടെ പേര്.

ഇതിനായി തുടക്കത്തില്‍ യുബി ഗ്രൂപ്പ് 150 കോടി രൂപ മുതല്‍മുടക്കും. കുറച്ചുകാലമായി വിമാനസര്‍വീസ് തുടങ്ങുന്നതിനുള്ള ആലോചനകളിലായിരുന്നു ഞങ്ങള്‍. ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിയ്ക്കും.- കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെക്കണ്ട ശേഷം വിജയ്മല്ല്യ വാര്‍ത്താലേഖകരെ അറിയിച്ചു.

സര്‍വീസൊന്നും നടത്താത്ത ഒരു വിമാനക്കമ്പനിയ്ക്ക് മല്ല്യ നേരത്തെ ലൈസന്‍സ് നേടിയിരുന്നു- യുബിഎയര്‍. യുബി എയറിന്റെ ലൈസന്‍സ് തന്നെ ഉപയോഗിച്ച് പുതിയ വിമാനക്കമ്പനി ആരംഭിയ്ക്കാനാണ് മല്ല്യയുടെ നീക്കം.

തുടക്കത്തില്‍ കിംഗ്ഫിഷര്‍ വിമാനക്കമ്പനിയ്ക്ക് എട്ട് വിമാനങ്ങള്‍ ഉണ്ടായിരിക്കും. എയര്‍ബസ് എ-320 ഇനത്തില്‍പ്പെട്ട വിമാനങ്ങളായിരിക്കും സര്‍വീസിന് ഉപയോഗിക്കുക. ചില വിമാനങ്ങള്‍ വിലയ്ക്ക് വാങ്ങും. ചിലത് വാടകയ്ക്കെടുക്കും. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലേയ്ക്കും സാധാരണ നഗരങ്ങിലേയ്ക്കും സര്‍വീസ് നടത്തും. എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും സര്‍വീസ് തുടങ്ങും.

ഇന്ത്യയിലെ രണ്ടാമത്തെ ചെലവ് കുറഞ്ഞ വിമാനസര്‍വീസ് നടത്തുന്ന കമ്പനിയായിരിക്കും മല്ല്യയുടേത്. ബാംഗ്ലൂര്‍ കേന്ദ്രമായുള്ള ഡെക്കാന്‍ എവിയേഷന്‍ ആണ് ചെലവ് കുറഞ്ഞ വിമാനസര്‍വീസ് നടത്തുന്ന ആദ്യത്തെ കമ്പനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+