കരാര്‍ കശ്മീരികള്‍ക്ക് സ്വീകാര്യമാവണം: കസൂരി
ദില്ലി: ജമ്മു കശ്മീരിനെക്കുറിച്ചുണ്ടാവുന്ന ഏത് കരാറും കശ്മീരിലെ ജനങ്ങള്‍ക്ക് കൂടി സ്വീകാര്യമായിരിക്കണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മെഹ്മൂദ് കസൂരി പറഞു.
ജമ്മുകശ്മീരിലേയും പാകിസ്ഥാന്‍ അധീനകശ്മീരിലേയും ജനങ്ങള്‍ തമ്മില്‍ പരസ്പരം കാണണമെന്നും കശ്മീരില്‍ നിന്നും പ്രതിനിധി സംഘങ്ങള്‍ പാകിസ്ഥാനില്‍ എത്തുന്നതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും കസൂരി പറഞ്ഞു.
ആറ് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യപ്രതിനിധിസംഘങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. പാകിസ്ഥാന്‍ സംഘം ദില്ലിയില്‍ എത്തിക്കഴിഞ്ഞു. പാക് വിദേശകാര്യസെക്രട്ടറി റിയാസ് കോക്കറാണ് പാക് സംഘത്തിന് നേതൃത്വം നല്കുക. ഇന്ത്യന്‍ സംഘത്തെ വിദേശകാര്യസെക്രട്ടറി ശശാങ്ക് നയിക്കും.












Click it and Unblock the Notifications