കശ്മീരില്‍ സ്ഫോടനം: 12 മരണം
ജമ്മു: തീവ്രവാദികള്‍ പൂഞ്ച് ജില്ലയില്‍ 12 പേരെ വെടിവച്ചുകൊന്നു. തീവ്രവാദികള്‍ ഈയിടെ നടത്തിയ ഏറ്റവും കരുത്തുറ്റ ആക്രമണിത്.
10 പുരുഷന്മാരെയും ഒരു സ്ത്രീയെയും ഒരു കുട്ടിയെയുമാണ് തീവ്രവാദികള്‍ വെടിവച്ച് കൊന്നത്. തെലിക്ലി ഗ്രാമത്തില്‍ ജൂണ്‍ 25 രാത്രിയിലെ പതുങ്ങിയെത്തിയ തീവ്രവാദികള്‍ കണ്ണില്‍കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു. തീവ്രവാദികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ രൂപീകരിച്ച ഗ്രാമത്തിലെ കമ്മിറ്റിയിലുള്ളവരാണ് കൊല്ലപ്പെട്ട 10 പുരുഷന്മാരും.
എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ വിമാനത്തില്‍ ജമ്മുവില്‍ എത്തിച്ചു. ബാക്കിയുള്ളവര്‍ ഇവിടെ ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. തീവ്രവാദികളെ കണ്ടുപിടിയ്ക്കാന്‍ പൊലീസും സുരക്ഷാസൈനികരും തിരച്ചില്‍ നടത്തിവരികയാണ്. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദ് കൂട്ടക്കൊലയെ അപലപിച്ചു.












Click it and Unblock the Notifications