ജയാബച്ചന്‍, അംബാനി രാജ്യസഭയിലേക്ക്
ലക്നോ: ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ച 11 സ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അനില്‍ അംബാനി, സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ജയ ബച്ചന്‍ എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവില്‍ പെടുന്നു.
ലളിത് സൂരി, മുന്‍കേന്ദ്രമന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, അരുണ്‍ ഷൂരി (ബിജെപി), ബിഎസ്പി നേതാവ് മായാവതി, സതീഷ് സി മിശ്ര (ബിജെപി), ഭഗവതി സിംഗ്, രാം നാരായണ്‍ സാഹു, നന്ദ് കിഷോര്‍, കമല്‍ അഖ്തര്‍ (എസ്പി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍.
റിട്ടേണിംഗ് ഓഫീസര്‍ ആര്‍. പി. പാണ്ഡെയാണ് ജൂണ്‍ 26 ശനിയാഴ്ച ഫലം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നോമിനികളായ എം. എം. ശുക്ലയുടെയും ഹരീന്ദ്ര അഗര്‍വാളിന്റെയും പത്രികകള്‍ റിട്ടേണിംഗ് ഓഫീസര്‍ സാങ്കേതികകാരണങ്ങളാല്‍ തള്ളിയിരുന്നു.












Click it and Unblock the Notifications