ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കണം: ആന്റണി
കോട്ടയം: കെപിസിസി പുന:സംഘടന സംബന്ധിച്ച ഹൈക്കമാന്റിന്റെ തീരുമാനം എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോഴത്തെ കെപിസിസി പുന:സംഘടനയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അത് ഹൈക്കമാന്റിനെ അറിയിക്കാവുന്നതാണെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.
തെന്നല ബാലകൃഷ്ണപിള്ളയെ കെപിസിസി പ്രസിഡന്റായി നിയമിച്ചതിനെ കോണ്‍ഗ്രസുകാര്‍ മാത്രമല്ല ജനങ്ങളും അംഗീകരിക്കുന്നുണ്ട്. ഗ്രൂപ്പ് വഴക്ക് മൂലമാണ് കോണ്‍ഗ്രസ് തകര്‍ച്ചയിലെത്തിയത്. ഇനിയും കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ തെരുവിലെത്തിക്കരുത്.
പുതിയ ഭാരവാഹികളുടെ പട്ടിക നിശ്ചയിച്ചത് താങ്കളുടെ അറിവോടെയാണോയെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് തീരുമാനമെടുത്ത് ഹൈക്കമാന്റാണെന്നായിരുന്നു ആന്റണിയുടെ മറുപടി. പുന:സംഘടനയില്‍ അതൃപ്തിയുണ്ടെന്നും വീണ്ടും യുദ്ധം തുടങ്ങുമെന്നുമുള്ള കരുണാകരന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന മറുപടി തന്നില്‍ നിന്നുണ്ടാവില്ലെന്നായിരുന്നു മറുപടി.












Click it and Unblock the Notifications