സിജിഎഫ്എന്‍എസ് പരീക്ഷ കൊച്ചിയില്‍
കൊച്ചി: സിജിഎഫ്എന്‍എസ് പരീക്ഷാകേന്ദ്രം വീണ്ടും കൊച്ചിയില്‍ തുടങ്ങാന്‍ തീരുമാനമായി. ഫിലാഡല്‍ഫിയയിലെ കമ്മിഷന്‍ ഓണ്‍ ഗ്രാജ്വേറ്റ്സ് ഓഫ് ഫോറിന്‍ നഴ്സിംഗ് സ്കൂള്‍ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് കേരളത്തില്‍ കൊച്ചിയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചത്.
നവമ്പര്‍ പത്തിന് ആദ്യപരീക്ഷ നടക്കും. കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്സുമാര്‍ ഈ പരീക്ഷ എഴുതുന്നുണ്ട്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ വീണ്ടും പരീക്ഷാകേന്ദ്രം തുറക്കുന്നത്. പുതിയ അപേക്ഷകള്‍ ആഗസ്ത് 11വരെ സ്വീകരിയ്ക്കും.
വീണ്ടും അപേക്ഷിയ്ക്കുന്നവര്‍ക്ക് സപ്തംബര്‍ എട്ട് വരെ സമയമുണ്ട്. മാര്‍ച്ച്, ജൂലൈ, സപ്തംബര്‍, നവമ്പര്‍ മാസങ്ങളില്‍ വിവിധ രാജ്യങ്ങളിലെ 40 കേന്ദ്രങ്ങളിലാണ് സിജിഎഫ്എന്‍എസ് പരീക്ഷ നടക്കുന്നത്. നവമ്പറോടെ ഇനി എല്ലാ പരീക്ഷകള്‍ക്കും കൊച്ചിയില്‍ കേന്ദ്രമുണ്ടാകും. പരീക്ഷ വിജയിക്കുന്നവര്‍ക്ക് യുഎസിലെ 40 സ്റേറ്റുകളില്‍ ജോലിയ്ക്ക് അവസരം ലഭിയ്ക്കും. യുഎസ് തൊഴില്‍, ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസവകുപ്പുകളും ഇമിഗ്രേഷന്‍ വിഭാഗവും നഴ്സിംഗ് സംഘടനകളും ചേര്‍ന്ന് 1977ല്‍ രൂപം കൊടുത്ത സിജിഎഫ്എന്‍എസ് വഴി വിവിധ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പേര്‍ക്ക് യുഎസ് നഴ്സായി നിയമനം ലഭിയ്ക്കും.












Click it and Unblock the Notifications