അനധികൃത റിക്രൂട്ട്മെന്റ് തടയാന്‍ സെല്‍
കോഴിക്കോട്: ഗള്‍ഫിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റ് തടയുന്നതിന് ക്രൈംബ്രാഞ്ചില്‍ പ്രത്യേക സെല്‍ തുടങ്ങുമെന്ന് പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.
സെല്‍ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിജിപി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗള്‍ഫിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റ് തടയുന്നതിന് നിയമഭേദഗതിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ഭേദഗതി കൊണ്ടുവരുന്നത് സംബന്ധിച്ച നിയമവശങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നതിന് ജസ്റിസ് സുകുമാരന്‍ ചെയര്‍മാനും നോര്‍ക്കെ സെക്രട്ടറി കണ്‍വീനറുമായി പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.
1983ലെ പ്രവാസികാര്യനിയമത്തില്‍ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് പ്രവാസി വകുപ്പും കോഴിക്കോട്ടെ നിയമസമീക്ഷയും ജൂണ്‍ 26 ശനിയാഴ്ച സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജസ്റിസ് സുകുമാരന്‍, അഡ്വ. മഞ്ചേരി സുന്ദര്‍രാജ് തുടങ്ങിയവരും ശില്പശാലയില്‍ സംസാരിച്ചു.












Click it and Unblock the Notifications