ഇലക്ട്രോണിക് മീറ്ററുകള്‍ പിന്‍വലിക്കില്ല
തിരുവനന്തപുരം: ഇലക്ട്രോണിക് മീറ്ററുകള്‍ പിന്‍വലിക്കാനാവില്ലെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ വ്യക്തമാക്കി.
ഇലക്ട്രോണിക് മീറ്ററുകളുടെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ 26 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇലക്ട്രോണിക് മീറ്ററുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികളില്‍ ഏഴ് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാവും. ഇലക്ട്രോണിക് മീറ്ററുകളുടെ പ്രവര്‍ത്തനത്തിലെ കുഴപ്പം മൂലം ഉപഭോക്താക്കള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കും.
ഇലക്ട്രോണിക് മീറ്ററുകള്‍ പിന്‍വലിച്ചാല്‍ ഇതുവഴി കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടുന്ന 4000 കോടിയുടെ സഹായം നഷ്ടമാവും. പിണറായ വിജയന്‍ വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന പരിഷ്കരണം നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്.
കേന്ദ്രനിര്‍ദേശം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് വിഭജിക്കുക മാത്രമേ സംസ്ഥാന സര്‍ക്കാരിന് നിവൃത്തിയുള്ളൂ. പാത്രക്കടവ് പദ്ധതി പരിസ്ഥിതിക്ക് ദോഷം ചെയ്യില്ലെന്നാണ് തന്റെ അറിവെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ പുന:സംഘടനയുടെ കാര്യത്തില്‍ ഹൈക്കമാന്റുമായി താനൊരു യുദ്ധത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താനിപ്പോഴും ഐ ഗ്രൂപ്പിലാണെന്ന് പറഞ്ഞ അദ്ദേഹം മന്ത്രിയെന്ന നിലയില്‍ പുതിയ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications