ലാല്‍ പുകവലി നിര്‍ത്തി
കൊച്ചി: സിനിമാനടന്‍ ലാല്‍ പുകവലി നിര്‍ത്തി. കഴിഞ്ഞ 15 വര്‍ഷമായി ചെയിന്‍സ്മോക്കറായിരുന്നു ലാല്‍.
ഈ ദുശ്ശീലം ഇനിയും മുന്നോട്ട് കൊണ്ട് പോകുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് ലാല്‍ പുകവലി നിര്‍ത്തിയത്. ഒരു ദിവസം ശരാശരി നാല് പാക്കറ്റ് സിഗരറ്റ് വരെ ലാല്‍ ഉപയോഗിച്ചിരുന്നു.
ആദ്യമൊക്കെ പുകവലി നിര്‍ത്തിയപ്പോള്‍ വലിയ ബുദ്ധിമുട്ട് തോന്നിയെന്ന് ലാല്‍ പറയുന്നു. ശരീരം ആകെ തളരുന്നതുപോലെ തോന്നിയെങ്കിലും തല്ക്കാലം മുറുക്ക് കൊണ്ട് അതിനെ നേരിടുകയായിരുന്നു ലാല്‍.
20ാം വയസ്സിലാണ് ലാല്‍ പുകവലി തുടങ്ങിയത്. ബ്ലൂ ബേര്‍ഡ് സിഗരറ്റായിരുന്നു ആദ്യത്തെ ബ്രാന്റ്. പിന്നീട് ഗോള്‍ഡ് ഫ്ലേക്കിലേക്കും ഒടുവില്‍ വില്‍സിലേക്കും മാറി. സിനിമാക്കാരോടൊപ്പം കൂടിയപ്പോഴാണ് പുകവലി കൂടിയതെന്നും ലാല്‍ പറയുന്നു. ടെന്‍ഷന്‍ കൂടുന്തോറും പുകവലിയും കൂടി. എന്തായാലും ഇനി പുകവലിയിലേക്കില്ലെന്നും തല്ക്കാലം ആരംഭിച്ചിട്ടുള്ള മുറുക്കുന്ന ശീലം ഉടനെ നിര്‍ത്തുമെന്നും ലാല്‍ പറഞ്ഞു.












Click it and Unblock the Notifications