Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസനയം തെറ്റ:് പണിക്കര്‍

ചങ്ങനാശേരി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തെ അംഗീകരിക്കാനാവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.

എന്‍എസ്എസിന്റെ 2004-05 വര്‍ഷഷത്ത ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു നാരായണപ്പണിക്കര്‍.

ഉന്നത വിദ്യാഭ്യാസം സമ്പന്നര്‍ക്കു മാത്രം സാധ്യമാവുന്ന വിദ്യാഭ്യാസ നയമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. എല്ലാ വിഭാഗത്തിലുമുളള സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന എയ്ഡഡ് മേഖലയെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

കോടതിവിധിക്ക് വിരുദ്ധമായ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പിലാക്കരുത്. ക്രീമിലെയറിനെ തിട്ടപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒരു സ്ഥിരം കമ്മിഷനെ നിയമിക്കണം.

ഉദ്യോഗ നിയമനങ്ങളില്‍ പ്രത്യേക റിക്രൂട്ട്മെന്റ് നടത്തരുതെന്നും സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നോക്കക്കാര്‍ക്ക് 15 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

48.26 കോടി രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് നാരായണപ്പണിക്കര്‍ അവതരിപ്പിച്ചത്. എന്‍എസ്എസ് പ്രസിഡന്റ് പി. കെ. നീലകണ്ഠപ്പിള്ള സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+