Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാണേഷിന്റെ മരണം സിബിഐയ്ക്ക് വിടണം: അച്ഛന്‍

കൊച്ചി: തീവ്രവാദിയാണെന്ന് മുദ്രകുത്തി ഗുജറാത്ത് പൊലീസ് വെടിവച്ചു കൊന്ന തന്റെ മകന്‍ പ്രാണേഷിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് അച്ഛന്‍ ജനാര്‍ദ്ദനന്‍പിള്ള.

ജൂണ്‍ 26 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ മകനെ ഗുജറാത്ത് പൊലീസ് മനപ്പൂര്‍വം പ്രതിയാക്കുകയായിരുന്നെന്നും ജനാര്‍ദ്ദനന്‍പിള്ള ആരോപിച്ചു.

പ്രാണേഷിന്റെ വധിച്ചത് മനുഷ്യാവകാശത്തിന്റെ ലംഘനമാണ്. എന്റെ മകന്‍ നിഷ്കളങ്കനാണ്. തെറ്റിദ്ധരിച്ചാകാം അവനെതിരെ കേസെടുത്തിരിക്കുന്നത്. അതല്ലെങ്കില്‍ ഗുജറാത്ത് പൊലീസ് ഗൂഢോദ്ദേശ്യത്തോടെ മകനെ കെണിയില്‍ കുരുക്കിയതാകാം.- ജനാര്‍ദ്ദനന്‍പിള്ളപറഞ്ഞു.

ഗുജറാത്ത് പൊലീസ് മരുമകളെ പീഢിപ്പിച്ചു. അവര്‍ പറയുന്നതിനനുസരിച്ച് മരുമകളെക്കൊണ്ട് പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കി. - ജനാര്‍ദ്ദനന്‍പിള്ള പറഞ്ഞു.

1991ല്‍ മുംബൈയിലേക്ക് പോയ പ്രാണേഷ് പിന്നീട് അവിടെവച്ച് ഒരു മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്തു. പിന്നീട് ഇസ്ലാം മതത്തിലേക്ക് മാറി ജാവേദ് എന്ന പേര് സ്വീകരിച്ചു.

സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരപേക്ഷ മുഖ്യമന്ത്രി ആന്റണിയ്ക്കയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+