Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയകോളെജ് ബില്‍ അടുത്തയാഴ്ച

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളില്‍ 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് ഉറപ്പാക്കുന്നതിനുള്ള ബില്‍ അടുത്തയാഴ്ച നിയമസഭയില്‍ അവതരിപ്പിയ്ക്കും. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സിറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ നിരസിച്ചിരുന്നു. നിയമസഭ ചേരുന്നതിനാല്‍ ഇക്കാര്യം ബില്‍ ആയി അവതരിപ്പിച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ നിര്‍ദേശിയ്ക്കുകയായിരുന്നു.

മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളെജുകളിലെ പ്രവേശനം തന്നെ ഇത് മൂലം തടസ്സപ്പെട്ടതിനാലാണ് അടിയന്തരമായി ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. ജൂണ്‍ 28 തിങ്കളാഴ്ച ചേരുന്ന നിയമസഭാ കാര്യോപദേശകസമിതി യോഗം ബില്‍ എന്ന് അവതരിപ്പിയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

ചട്ടങ്ങളില്‍ ഇളവ് വരുത്തി രണ്ടോ മൂന്നോ ദിവസം കൊണ്ട് ബില്‍ അവതരിപ്പിയ്ക്കാനാണ് തീരുമാനം. പിന്നീട് സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ശേഷം പാസാക്കിയെടുക്കാം. ബില്‍ വേഗം പാസാക്കിയെടുക്കാന്‍ ഉച്ചതിരിഞ്ഞും സഭ ചേരുന്നതിനെക്കുറിച്ചും ആലോചിയ്ക്കുന്നുണ്ട്. കാരണം ധനാഭ്യര്‍ത്ഥന, ഉപധനാഭ്യര്‍ത്ഥന, ധനവിനിയോഗബില്ലുകള്‍ എന്നിവയും പാസാക്കിയെടുക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+