ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തി
ദില്ലി: കെപിസിസി പുന:സംഘടനയില്‍ എ ഗ്രൂപ്പിനുള്ള അതൃപ്തി ഹൈക്കമാന്റിനെ അറിയിക്കുന്നതിന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തി.
കെപിസിസി പുന:സംഘടനയില്‍ എ ഗ്രൂപ്പിനെ അവഗണിച്ചതിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുക എന്ന ദൗത്യവുമായാണ് ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയത്. ജൂണ്‍ 26 ശനിയാഴ്ച രാവിലെയാണ് ഉമ്മന്‍ചാണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും. അര്‍ഹരായ പല എ ഗ്രൂപ്പ് നേതാക്കളെയും പുന:സംഘടനയില്‍ അവഗണിച്ചതിലുള്ള പ്രതിഷേധം ഉമ്മന്‍ചാണ്ടി നേതാക്കളെ ധരിപ്പിക്കും.












Click it and Unblock the Notifications