ഇന്ത്യയില്‍ എയ്ഡ്സിനുള്ള വാക്സിന്‍ ഒരുങ്ങുന്നു
ലണ്ടന്‍: എയ്ഡ്സിനുള്ള പ്രതിരോധവാക്സിന്‍ ഇന്ത്യയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ വാക്സിന്‍ തയ്യാറാകും. ഈ വാക്സിന്റെ പരീക്ഷണം അടുത്ത മാസങ്ങളില്‍ ആരംഭിയ്ക്കും. നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇതിന്റെ ചുമതല. - കപില്‍ സിബല്‍ പറഞ്ഞു.
അയര്‍ലന്റിലെ ഡബ്ലിനില്‍ എയ്ഡ്സ് വാക്സിന്‍ സംബന്ധിച്ച അന്താരാഷ്ട്ര ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സിബല്‍. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് എയ്ഡ്സിന്റെ കാര്യത്തില്‍ മുന്‍പന്തിയിലെന്നും കപില്‍ സിബല്‍ പറഞ്ഞു. ലൈംഗികത്തൊഴിലാളികള്‍, ശരിരീത്തില്‍ കുത്തിവയ്ക്കുന്ന മയക്കമരുന്ന് ഉപയോഗിക്കുന്നവര്‍, സംസ്ഥാനാന്തര യാത്ര നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവരാണ് എയ്ഡ്സ് കൂടുതലായി പരത്തുന്നതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications