ഫലൂജയില്‍ യുഎസ് ആക്രമണം:25മരണം
ബഗ്ദാദ്: അല്‍ ക്വെയ്ദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തീവ്രവാദിനേതാവ് അബു മുസബ് അല്‍-സര്‍ഖാവിയെ വധിയ്ക്കുന്നതിന് യുഎസ് ഫലൂജയില്‍ കനത്ത ബോംബാക്രമണം നടത്തി. 25 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നു.
ഈയാഴ്ചയില്‍ തുടര്‍ച്ചായയി മൂന്നാം തവണയാണ് യുഎസ് ബോംബാക്രമണം നടത്തുന്നത്. അല്‍-സര്‍ഖാവി ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതായി യുഎസ് പറയുന്നു.
അല്‍-സര്‍ഖാവി ഒളിച്ചിരിക്കുന്നുവെന്ന് സംശയിക്കുന്ന വീട്ടില്‍ യുഎസ് സേന 500 പൗണ്ട് ഭാരമുള്ളബോംബ് വര്‍ഷിച്ചു. ബോംബിടുന്നതിന് തൊട്ടുമുമ്പ് ആ വീട്ടിലേക്ക് ഒരു വലിയ വാഹനനിര എത്തിയതായി യുഎസ് സേന പറയുന്നു. വീടിന് മുകളില്‍ ബോംബ് വീഴുന്ന സമയത്ത് വാനില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങിയെന്ന് പറയുന്നു. സ്ഫോടനത്തിന്റെ ശക്തിയില്‍ ഇയാള്‍ തെറിച്ചുവീണു. ഉടന്‍ തന്നെ അയാള്‍ വാനില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ അല്‍-സര്‍ഖാവിയാണെന്ന് യുഎസ് കരുതുന്നു. അല്‍-സര്‍ഖാവിയ്ക്കല്ലാതെ ഇത്രയും നീണ്ട വാഹനഅകമ്പടിയുണ്ടാവില്ലെന്നും യുഎസ് സേന പറയുന്നു.
അല്‍ ക്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അല്‍-സര്‍ഖാവി.












Click it and Unblock the Notifications