പാക്പ്രധാനമന്ത്രി ജമാലി രാജിവച്ചു
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി സഫറുള്ള ഖാന്‍ ജമാലി രാജിവച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ടെലിവിഷനാണ് ജൂണ്‍ 26 ശനിയാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി ഷേഖ് റഷീദ് അഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാത്തിരിന്നു കാണാം എന്ന മറുപടിയാണ് അദ്ദേഹം നല്കിയത്. കൂടുതല്‍ വിശദീകരിക്കാനും അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ ഏതാനും നാളുകളായി ജമാലിയും പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. ശനിയാഴ്ച രാവിലെ ജമാലി പര്‍വേസ് മുഷാറഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ച മന്ത്രിസഭാവികസനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായിരുന്നുവെന്നാണ് ജമാലിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്.












Click it and Unblock the Notifications