കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഷ് ജോഹാറിന്റെ ജഡം സംസ്കരിച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: അന്തരിച്ച സിനിമാ നിര്‍മ്മാതാവും ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹാറിന്റെ അച്ഛനുമായ യാഹ് ജോഹറിന്റെ ജഡം സംസ്കരിച്ചു. ജൂണ്‍ 27 ഞായറാഴ്ച ശിവജി പാര്‍ക്ക് ക്രിമറ്റോറിയത്തില്‍ ആയിരുന്നു സംസ്കാരച്ചടങ്ങ്.

ജൂണ്‍ 26 ശനിയാഴ്ച രാത്രി ലീലാവതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയെതുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ആശുപത്രിയില്‍ നിന്നും ജഡം വീട്ടിലേക്ക് കൊണ്ടുപോയത്.

യാഷ് ജോഹാറിന് അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ എത്തിയിരുന്നു. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, രാകേഷ് റോഷന്‍, ഷാരൂഖ് ഖാന്‍, ജൂഹി ചൗള, അഭിഷേക് ബച്ചന്‍, തബു, റാണി മുഖര്‍ജി, ഹൃത്വിക് റോഷന്‍, വ്യവസായി അനില്‍ അംബാനി എംപി എന്നിവര്‍ എത്തിയിരുന്നു.

മകന്‍ കരണ്‍ ജോഹാറാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ക്രിമറ്റോറിയത്തില്‍ നടന്ന അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ശേഖര്‍ കപൂര്‍, ഗോവിന്ദ് നിഹലാനി, സുനില്‍ ദത്ത്, ജാവേദ് അക്തര്‍ എന്നിവര്‍ എത്തി. ദോസ്താന, കല്‍ഹോ ന ഹോ, കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുഷി കഭി ഹം എന്നീ ചിത്രങ്ങള്‍ യാഷ് ജോഹാറാണ് നിര്‍മ്മിച്ചത്. ഈ ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ജനഹൃദയങ്ങള്‍ കീഴടക്കിയ ചലച്ചിത്ര നിര്‍മ്മാതാവായത്.

സഹായിക്കാന്‍ സന്മനസ്സുള്ള വ്യക്തിയായിരുന്നു യാഷ് ജോഹാറെന്ന് രമേഷ് സിപ്പി പറഞ്ഞു. ഗൂഢോദ്ദേശ്യങ്ങളില്ലാതെ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ആളായിരുന്നു യാഷ് ജോഹാറെന്ന് നടന്‍ ജിതേന്ദ്ര പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X