കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി വിപുലീകരണത്തിന് ആലോചന

  • By Staff
Google Oneindia Malayalam News

ദില്ലി: കെപിസിസി പുന:സംഘടനയെ ചൊല്ലി വിവിധ ഗ്രൂപ്പുകളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കെപിസിസി വിപുലീകരിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ് ആലോചിക്കുന്നു.

കൂടുതല്‍ ഭാരവാഹികളെ കെപിസിസി നേതൃത്വത്തില്‍ നിയോഗിക്കാനാണ് ആലോചന. കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുമായി ഇക്കാര്യം കൂടിയാലോചിച്ചേക്കും. കൂടുതല്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി വിവിധ ഗ്രൂപ്പുകളുടെ അതൃപ്തി ഇല്ലാതാക്കാനുള്ള നീക്കം ഹൈക്കമാന്റിന്റെ ഭാഗത്തു നിന്നുണ്ടായേക്കുമെന്ന് അറിയുന്നു.

യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ജൂണ്‍ 26 ശനിയാഴ്ച കെപിസിസി പ്രസിഡന്റ് സോണിയാഗാന്ധിയെ കണ്ട് പുന:സംഘടനയിലുള്ള എ ഗ്രൂപ്പിന്റെ അതൃപ്തി അറിയിച്ചു. പുന:സംഘടനയ്ക്ക് മുമ്പ് സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്താതിരുന്നത് ശരിയായില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചതായി ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു.

അര്‍ഹരായ പല നേതാക്കള്‍ക്കും കെപിസിസിയില്‍ സ്ഥാനം ലഭിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ ധരിപ്പിച്ചു. ഗ്രൂപ്പ് ബന്ധമുള്ളതിനാല്‍ മാത്രം കഴിവുള്ളവര്‍ പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തപ്പെട്ടില്ല എന്ന കാര്യം ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തി.

പുന:സംഘടന സംബന്ധിച്ച് ഹൈക്കമാന്റിനെ എിക്കരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും ഇക്കാര്യത്തില്‍ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കുള്ള വികാരം ഹൈക്കമാന്റിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X