ശ്രീകണ്ഠനും തുളസിയും വിവാഹിതരായി
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വി. കെ. ശ്രീകണ്ഠനും കെപിസിസി നിര്‍വാഹക സമിതിയംഗം കെ. എ. തുളസിയും വിവാഹിതരായി.
നാല് വര്‍ഷം പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. ജൂണ്‍ 26 ശനിയാഴ്ച തിരുവില്വാമല വില്വാദിനാദ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വൈകീട്ട് ഷൊര്‍ണൂര്‍ മയില്‍വാഹനം ഓഡിറ്റോറിയത്തില്‍ നടന്ന സല്‍ക്കാരത്തില്‍ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.
ശ്രീകണ്ഠനോടൊപ്പം ദില്ലിയില്‍ താമസിച്ച് സിവില്‍ സര്‍വീസ് പരീക്ഷയെഴുതാനുള്ള പരിശീലനം നടത്താനാണ് തുളസിയുടെ തീരുമാനം. ഈയിടെ നടന്ന കെപിസിസി പുന:സംഘടനയില്‍ നിര്‍വാഹക സമിതി അംഗമായി നിയമിതയായ തുളസി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.
ഷൊര്‍ണൂര്‍ കൃഷ്ണനിവാസിലെ കൊച്ചുകൃഷ്ണന്‍ നായരുടെ മകനാണ് ശ്രീകണ്ഠന്. തൃശൂര്‍ കൊണ്ടഴി കണ്ണോലില്‍ വീട്ടിലെ പരേതനായ കെ.കെ.അയ്യപ്പന്റെ മകളാണ് തുളസി.