Get Updates
Get notified of breaking news, exclusive insights, and must-see stories!

ശീതളപാനീയം: റിപ്പോര്‍ട്ട് നടപ്പിലാക്കണം

തിരുവനന്തപുരം: ശീതളപാനീയങ്ങളിലെ കീടനാശിനിയുടെ അളവ് സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ജനതാദള്‍ (എസ്) നേതാവും ലോക്സഭാംഗവുമായ എം. പി. വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിന് മറ്റൊരു ഉപസമിതി രൂപീകരിക്കാനുള്ള ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഉപസമിതിയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയണം. ജെപിസി റിപ്പോര്‍ട്ട് അശാസ്ത്രീയമാണെന്ന് പറയുന്നതിലൂടെ ജെപിസിയുടെ വിശ്വാസ്യതയെയാണ് ഉപസമിതി ചോദ്യം ചെയ്തിരിക്കുന്നത്.

ജെപിസി റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചതിന് ഒരു മാസത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ഉപസമിതി പെപ്സി, കൊക്ക കോള എന്നിവയുള്‍പ്പെടെ 21 ബഹുരാഷ്ട്രകമ്പനികളുടെ വാദം കേട്ടു. എന്നാല്‍ ശീതളപാനീയങ്ങളിലെ കീടനാശിനികളുടെ അംശത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ വാദം കേള്‍ക്കാന്‍ ഉപസമിതി തയ്യാറായില്ല. ജനങ്ങളുടെ ക്ഷേമം ഒട്ടും കണക്കിലെടുക്കാതുള്ള തീരുമാനമാണ് ഉപസമിതിയുടേത്.

സ്ഥാനമേറ്റതിന് ശേഷം ഒരു മാസത്തിനുള്ളില്‍ ആദ്യ വിദേശ സന്ദര്‍ശനമെന്ന നിലയില്‍ കൊക്ക കാേേള കമ്പനിയുടെ പുതിയ ചെയര്‍മാന്റെയും സിഇഒയുടെയും ഇന്ത്യാ സന്ദര്‍ശനം സംശയാസ്പദമാണെന്ന് വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.

ഉപസമിതിയുടെ ശുപാര്‍ശ തള്ളിക്കളയണമെന്നും ജെപിസി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+