ഇറാഖില്‍ സ്ഫോടനം: 40 മരണം
ബാഗ്ദാദ്: തെക്കന്‍ ബാഗ്ദാദിലെ ഹില്ല നഗരത്തില്‍ ഉണ്ടായ രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളിലായി 40 പേര്‍ കൊല്ലപ്പെട്ടു.
22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസ് സഖ്യസേനാവക്താവ് അറിയിച്ചതാണ് ഇക്കാര്യം. സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടുവെന്ന് നേരത്തെ അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാര്‍ ബോംബ് സ്ഫോടനമാണ് നടന്നതെന്ന് സഖ്യസേന ബ്രിഗേഡിയര്‍ ജനറല്‍ മാര്‍ക്ക് കിമ്മിറ്റ് പറഞ്ഞു. സദ്ദാം മോസ്കിനടുത്തായാണ് സ്ഫോടനമുണ്ടായത്. ഷിയാ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണിത്. ജൂണ്‍ 30 ബുധനാഴ്ച ഭരണം ഇറാഖികള്‍ക്ക് കൈമാറുകയാണ്. ഇതില്‍ പ്രതിഷേധിച്ച് തീവ്രവാദികള്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications