Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൗധരി ഷുജാത് ഹുസൈന്‍ പാക് പ്രധാനമന്ത്രി

ഇസ്ലാമബാദ്ക: മിര്‍ സഫറുള്ള ഖാന്‍ ജമാലിയുടെ രാജിയെ തുടര്‍ന്ന് ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ്- ക്യൂവിന്റെ പ്രസിഡന്റ് ചൗധരി ഷുജാത് ഹുസൈന്‍ പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിതനായി.

ഇടക്കാല പ്രധാനമന്ത്രിപദത്തിലെ ഷുജാത് ഹുസൈന്റെ ചുമതല കഴിഞ്ഞാല്‍ ധനകാര്യമന്ത്രി ഷൗക്കത്ത് അസീസ് പ്രധാനമന്ത്രിയാവും. പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മിര്‍ സഫറുള്ള ഖാന്‍ ജമാലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ജമാലിയെ മുഷാറഫ് പുറത്താക്കിയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടയിലാണ് രാജിയുണ്ടായത്.

ജൂണ്‍ ഷുജാത് ഹുസൈനോടൊത്ത് മുഷാറഫുമായി കൂടിക്കാഴ്ച നടത്തിയ ജമാലി മന്ത്രിസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കി. ജമാലി തന്നെയാണ് ഇടക്കാല പ്രധാനമന്ത്രിയായി ഷുജാത് ഹുസൈന്റെ പേര് നിര്‍ദേശിച്ചത്.

2002 നവംബറിലാണ് ജമാലി പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുന്നതിലും പ്രതിപക്ഷത്തെ നേരിടുന്നതിലും ജമാലി പരാജയമായിരുന്നു എന്ന അതൃപ്തി മുഷാറഫിനുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+