കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ.ടി. അബുവിന് അന്ത്യാഞ്ജലി

  • By Staff
Google Oneindia Malayalam News

പെരിന്തല്‍മണ്ണ: സിനിമാസംവിധായകന്‍ എ.ടി. അബുവിന്റെ മൃതദേഹം ജൂണ്‍ 28 തിങ്കളാഴ്ച കബറടക്കി. അന്ത്യയാത്രാമൊഴി നല്കാന്‍ ചലച്ചിത്രമേഖലയില്‍ നിന്നും സാംസ്കാരിക-സാമൂഹ്യരംഗങ്ങളില്‍ നിന്നും ഉള്ള പ്രമുഖര്‍ എത്തിയിരുന്നു.

ഹൃദ്രോഗത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജൂണ്‍ 27 ഞായറാഴ്ച വൈകീട്ടായിരുന്നു അബുവിന്റെ അന്ത്യം.

രാഗം താനം പല്ലവി എന്ന ചിത്രമായിരുന്നു അബു ആദ്യമായി സംവിധാനം ചെയ്തത്. അതിന് മുമ്പ് പി.എന്‍. മേനോന്‍, വിന്‍സന്റ്, ശശികുമാര്‍ എന്നിവരുടെ സഹസംവിധായകനായിരുന്നു.

ആകെ 16 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ധ്വനി, താളം മനസ്സിന്റെ താളം, മാന്യമഹാജനങ്ങളേ, അത്തം ചിത്തിര ചോതി, മനസ്സിനകത്തൊരു കൂട്, എന്റെ പൊന്നുതമ്പുരാന്‍ എന്നിവയാണ് അബുവിന്റെ പ്രധാന ചിത്രങ്ങള്‍. പ്രേംനസീര്‍ ഒടുവില്‍ അഭിനയിച്ച ചിത്രമാണ് ധ്വനി. കുറച്ചുകാലമായി സിനിമാരംഗത്തുനിന്നും വിട്ടുനില്ക്കുകയായിരുന്നു.

ജഹനാരയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ റുക്സാന, റിസ്ബാന, സറിന്‍, മുഹമ്മദ് അബു ഷംവൂദ് എന്നിവര്‍ മക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X