കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയഫീസ്: ബില്‍ തിങ്കളാഴ്ച തന്നെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളിലെ ഫീസ് ഘടന സംബന്ധിച്ചുള്ള ബില്‍ ജൂണ്‍ 28 തിങ്കളാഴ്ച തന്നെ പാസാക്കും. ഇതിനായി തിങ്കളാഴ്ച വൈകീട്ടും നിയമസഭായോഗം തുടരും.

ബില്ലിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് തിങ്കളാഴ്ച തന്നെ അത് ചര്‍ച്ച ചെയ്ത് പാസാക്കാന്‍ തീരുമാനമുണ്ടായത്. നിയമസഭയുടെ കാര്യോപദേശകസമിതിയാണ് ഈ തീരുമാനമെടുത്തത്. നേരത്തെ ബില്‍ ചൊവാഴ്ച ചര്‍ച്ചയ്ക്കെടുക്കുമെന്നാണ് കരുതിയിരുന്നത്.

സ്വാശ്രയഫീസ്: ബില്‍ ചൊവാഴ്ച
ജൂണ്‍ 28, 2004

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച് ബില്‍ ജൂണ്‍ 29 ചൊവാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.

ജൂണ്‍ 28 തിങ്കളാഴ്ച ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയബില്‍ ഈയാഴ്ച പാസാക്കുമെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.

പിഎസ്സി ഒഴിവുകള്‍ നികത്തുന്നതിന് പ്രത്യേക നടപടിക്രമം ആരംഭിക്കും. മാറാട് സംഭവവുമായി ബന്ധപ്പെട്ട 25 കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X