Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാനിയമം കൊണ്ടുവരാന്‍ നീക്കം

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധ ശല്ല്യം കൂടിവരുന്ന പശ്ചാത്തലത്തില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ ഗുണ്ടാനിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നതായി മുഖ്യമന്ത്രി എ.കെ. ആന്റണി. ജൂണ്‍ 28 തിങ്കളാഴ്ച നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റ് പല സംസ്ഥാനങ്ങളിലും നിലനില്ക്കുന്ന ഗുണ്ടാനിയമത്തിന്റെ രീതിയിലുള്ള നിയമം കേരളത്തിലും കൊണ്ടുവരാന്‍ കുറെക്കാലമായി ആലോചിച്ചുവരുന്നതാണ്. അതേ സമയം ഗുണ്ടകളെ കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള അധികാരം പൊലീസിന് നല്കാന്‍ നിയമത്തില്‍ ഉദ്ദേശിക്കുന്നില്ല. കാരണം അത് ഒരു ഇരട്ടത്തലവാളായി മാറിയേക്കാന്‍ സാധ്യതയുള്ളതിനാലാണിത്. -മുഖ്യമന്ത്രി പറഞ്ഞു.

അധോലോകസംഘങ്ങളെ വേട്ടയാടാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളോട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിയ്ക്കണം. പലപ്പോഴും രാഷ്ട്രീയഇടപെടല്‍ വഴിയാണ് കുറ്റവാളികള്‍ രക്ഷപ്പെടുന്നത്. - ആന്റണി പറഞ്ഞു.

സാമൂഹ്യവിരുദ്ധസംഘങ്ങളെ പല വ്യവസായസംഘങ്ങളും ഉപയോഗിക്കുകയാണ്. പൊലീസില്‍ ഉള്‍പ്പെടെ വിവിധസര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി അവസാനിപ്പിയ്ക്കാനുള്ള വിജിലന്‍സ് നടപടികള്‍ കാര്യക്ഷമമാക്കും. നിഷ്പക്ഷമായ ക്രമസമാധാനപാലനത്തിലൂടെ എല്ലാ ജനങ്ങള്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം. നല്കുന്ന സ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. പൊതുജനങ്ങളോടും ജനപ്രതിനിധികളോടും ശരിയായി പെരുമാറാന്‍ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. - ആന്റണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+