കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായനാരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തു

  • By Super
Google Oneindia Malayalam News

കന്യാകുമാരി: മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചിതാഭസ്മം ജൂണ്‍ 28 തിങ്കളാഴ്ച കന്യാകുമാരിയില്‍ നിമജ്ജനം ചെയ്തു.

മകന്‍ കൃഷ്ണകുമാറിന്റെ വഴുതക്കാട്ടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചിതാഭസ്മം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെതന്നെ കന്യാകുമാരിയിലേക്ക് കൊണ്ടുപോയിരുന്നു. പുലര്‍ച്ചെ നടന്ന കര്‍മ്മങ്ങള്‍ക്ക് ശേഷം നായനാരുടെ മകന്‍ കൃഷ്ണകുമാറാണ് ചിതാഭസ്മം കന്യാകുമാരിയിലെ മൂന്ന് സമുദ്രങ്ങളുടെ സംഗമബിന്ദുവായ ത്രിവേണിയില്‍ ഒഴുക്കിയത്.

നായനാരുടെ ഭാര്യ ശാരദടീച്ചര്‍, മക്കളായ വിനോദ്, കൃഷ്ണകുമാര്‍, ഉഷ, സുധ എന്നിവരാണ് കന്യാകുമാരിയിലേക്ക് പോയത്. നായനാരുടെ സന്തതസഹചാരിയായ വാര്യരും ഒപ്പമുണ്ടായിരുന്നു.

നായനാര്‍ ഒരു ദൈവവിശ്വാസി അല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനോട് പാര്‍ട്ടിയ്ക്ക് താല്പര്യമില്ലായിരുന്നു. എന്നാല്‍ ശാരദടീച്ചറുടെ താല്പര്യപ്രകാരമാണ് ചിതാഭസ്മനിമജ്ജനം നടത്തുന്നതെന്ന് നായനാരോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X