മുഖ്യമന്ത്രിയാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി
ദില്ലി: മുഖ്യമന്ത്രിയാകാന്‍ താന്‍ ഇല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി. ജൂണ്‍ 28 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പുനസംഘടനയിലെ അസംതൃപ്തി കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി എഐസിസി അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അത് അജന്‍ഡയിലില്ല. താന്‍ പൊതുരംഗത്ത് നില്ക്കുന്നത് സ്ഥാനം മോഹിച്ചല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഔദ്യോഗികമായി ചര്‍ച്ച ചെയ്യാത്ത കാര്യം സജീവമാക്കി നിര്‍ത്തുന്നതിന് പിന്നില്‍ ചിലരുടെ ഭാവനാവിലാസമാണുള്ളത്. പട്ടികയിലെ അപാകതകള്‍ ഹൈക്കമാന്റ് പരിഹരിയ്ക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications