അബു ഗ്രെയ്ബ് യുഎസിന് തിരിച്ചടിയായി
വാഷിംഗ്ടണ്‍: ഇറാഖിലെ യുഎസിന്റെ നയതന്ത്രങ്ങള്‍ക്ക് അബു ഗ്രെയ്ബ് ജയില്‍ തിരിച്ചടിയായെന്ന് യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവല്‍.
ഇറാഖിലെ ഇടക്കാലസര്‍ക്കാരിന് യൂറോപ്യന്‍ രാഷ്ട്രനേതാക്കളില്‍ നിന്ന് പിന്തുണ തേടാനുള്ള യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ നീക്കങ്ങള്‍ക്ക് ഇത് മൂലം വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. അബു ഗ്രെയ്ബ് യുഎസിന് കനത്ത അടിയായി. അതില്‍ സംശയമില്ല. ബുഷ് തന്നെ അക്കാര്യം പറഞ്ഞു. ഞാനും അതുതന്നെ പറയുന്നു. - സിബിഎസ് ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പവല്‍ ഇക്കാര്യം പറഞ്ഞത്.
തടവുകാരെ പീഡിപ്പിയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ഒരിയ്ക്കലും നിര്‍ദേശിച്ചിരുന്നില്ല. അബു ഗ്രെയ്ബ് ജയിലിലെ പീഡനം സംബന്ധിച്ച് സമഗ്രമായി പഠിച്ചുവരികയാണ്. അവിടെ അമേരിക്കന്‍ പട്ടാളക്കാര്‍ ചെയ്തത് അമേരിക്കയ്ക്ക് സ്വീകാര്യമായ നടപടിയായിരുന്നില്ല. - പവല്‍ പറഞ്ഞു.












Click it and Unblock the Notifications