മൊബൈല്‍ ഫോണ്‍ വന്ധ്യതയ്ക്ക് കാരണം
ലണ്ടന്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ബീജോല്പാദനം കുറയുമെന്ന് റിപ്പോര്‍ട്ട്. ഹംഗറിയിലെ സെജഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനാണ് ഇതിന് കാരണമാകുന്നതെന്ന് പഠനം പറയുന്നു. 221 പുരുഷന്മാരെ 13 മാസത്തോളം നിരീക്ഷിച്ചശേഷമാണ് ഡോ. ഇമ്രസ് ഫെജസിന്റെ നേതൃത്വത്തിലുള്ളസംഘം ഈ നിഗമനത്തില്‍ എത്തിയത്.
ട്രൗസറിന്റെ പോക്കറ്റുകളിലും ബെല്‍റ്റിലും ആയി മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുന്നവരിലാണ് റേഡിയേഷന്‍ ആഘാതം കൂടുതലുണ്ടാകുന്നതെന്നും പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications