ഔട്ട്സോഴ്സിംഗ്: വിവാദം ഇന്ത്യയെ തുണച്ചു
വാഷിംഗ്ടണ്‍: ഔട്ട്സോഴ്സിംഗിനെച്ചൊല്ലി യുഎസിലുണ്ടായ വിവാദം ഇന്ത്യയെ തുണച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് മൂലം ഇന്ത്യയിലേക്ക് കൂടുതല്‍ ഔട്ട്സോഴ്സിംഗ് ജോലികള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
യുഎസ് മാധ്യമങ്ങളില്‍ ഔട്ട്സോഴ്സിംഗിനെക്കുറിച്ച് വിവാദം നിറഞ്ഞുനിന്നതോടെ കുറഞ്ഞചെലവില്‍ ജോലി നല്കാന്‍ പറ്റിയ സ്ഥലമാണ് ഇന്ത്യയെന്ന് കൂടുതല്‍ യുഎസ് വ്യവസായികള്‍ക്ക് ബോധ്യപ്പെട്ടത്രെ. വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഇപ്പോഴും ബാംഗ്ലൂരില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ പാശ്ചാത്യകമ്പനികള്‍ അവരുടെ ഓഫീസ് തുറക്കുകയാണത്രെ. സോഫ്റ്റ്വെയര്‍ വികസനം മുതല്‍ ബാക് ഓഫീസ് ജോലികള്‍ വരെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ യുഎസ് കമ്പനികള്‍ ഇന്ത്യയിലെത്തുന്നതായി പറയുന്നു.
കാള്‍ സെന്റര്‍ വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തില്‍ 46 ശതമാനം വര്‍ധനയാണ് ഇന്ത്യയില്‍ ഉണ്ടായത്. 2004മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്ക് പ്രകാരം ഈ വരുമാനം 400 കോടി യുഎസ് ഡോളര്‍ വരും. ടെക്നോളജി മേഖലയില്‍ 23 ശതമാനം കുതിച്ചുചാട്ടമാണ് ഉണ്ടായത്. - നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് (നാസ്കോം) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
സോഫ്റ്റ്വെയര്‍ കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ഇക്കൊല്ലവും 30 ശതമാനം വളര്‍ച്ചനേടുമെന്നും നാസ്കോം കണക്കുകള്‍ പറയുന്നു.












Click it and Unblock the Notifications