Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐഎമ്മില്‍ പഴയ ഫീസ് തുടരും

ദില്ലി: ഐഐഎമ്മുകളിലെ ഫീസ് വന്‍ തോതില്‍ വെട്ടിക്കുറച്ച നടപടി പുതിയ സര്‍ക്കാര്‍ പിന്‍വലിച്ചു. ഐഐഎമ്മില്‍ പഴയ ഫീസ് ഘടന തുടരുമെന്ന് രാജ്യത്തെ ആറ് ഐഐഎമ്മുകളുടെ ഡയറക്ടര്‍മാരുടെയും ചെയര്‍മാന്‍മാരുടെയും യോഗത്തിന് ശേഷം മാനവശേഷി വികസനമന്ത്രി അര്‍ജുന്‍ സിംഗ് ജൂണ്‍ 29 ചൊവാഴ്ച പ്രഖ്യാപിച്ചു.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് മാനവശേഷി വികസനമന്ത്രി മുരളീ മനോഹര്‍ ജോഷി ഐഐഎമ്മുകളുടെ വാര്‍ഷിക ഫീസ് 1.5 ലക്ഷത്തില്‍ നിന്നും 30,000 രൂപയാക്കി വെട്ടിക്കുറച്ചിരുന്നു.

അതേ സമയം സാമ്പത്തികപ്രശ്നം മൂലം ഐഐഎമ്മുകളില്‍ പഠനം തുടരാന്‍ കഴിയാത്ത അവസ്ഥ ഒരു വിദ്യാര്‍ത്ഥിയ്ക്കും ഉണ്ടാകില്ലെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു.

ഐഐഎമ്മുകളില്‍ പ്രവേശനം നേടുന്ന രണ്ടു ലക്ഷത്തില്‍ താഴെമാത്രം വാര്‍ഷികവരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സാമ്പത്തികസഹായവും നല്കും. അവര്‍ക്ക് ട്യൂഷന്‍ ഫീസ് മുഴുവനായി വരെ ഒഴിവാക്കിക്കൊടുക്കുമെന്നും അര്‍ജുന്‍സിങ്ങ് പറഞ്ഞു.

പൊതുജനതാല്പര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഐഐഎമ്മുകളുടെ സ്വയംഭരണാധികാരം നിലനിര്‍ത്തുമെന്നും അര്‍ജുന്‍സിംഗ് ചൂണ്ടിക്കാട്ടി. അര്‍ഹരാണെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റല്‍ ഫീസും മെസ് ഫീസും ഒഴിവാക്കി നല്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വായ്പ വേണ്ടവര്‍ക്ക് അത് സാധ്യമാക്കാന്‍ എല്ലാ സ്ഥാപനങ്ങളും സഹായിക്കുമെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു.

ഐഐഎമ്മുകളിലെ ഫീസ് വന്‍തോതില്‍ വെട്ടിക്കുറച്ച് വിവാദവും അനിശ്ചിതത്വവും ഉണ്ടാക്കിയതിന് അര്‍ജുന്‍സിംഗ് മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ഫീസ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ധനമന്ത്രാലയത്തോടോ മാനവശേഷി വികസനവകുപ്പിലെ ധനവിഭാഗത്തോടോ ആലോചിയ്ക്കാതെ കൈക്കൊണ്ട തീരുമാനമാണെന്നും മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു.

ഫിബ്രവരി അഞ്ചിന് ഇറക്കിയ ഉത്തരവിലാണ് മുരളീ മനോഹര്‍ ജോഷി ഐഐഎമ്മുകളിലെ വാര്‍ഷിക ഫീസ് വന്‍തോതില്‍ വെട്ടിക്കുറച്ചത്. മുരളീ മനോഹര്‍ ജോഷി ഫീസ് കുറച്ചുകൊണ്ട് ഇറക്കിയ ഉത്തരവ് നിയമവ്യവസ്ഥകള്‍ക്ക് വിധേയമായിട്ടല്ലാത്തതിനാല്‍ ഈ ഉത്തരവ് പിന്‍വലിയ്ക്കേണ്ട കാര്യം പോലുമില്ലെന്നും അര്‍ജുന്‍സിംഗ് പറഞ്ഞു.

അഹമ്മദാബാദ്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീ ഐഐഎമ്മുകള്‍ക്ക് അര്‍ഹമായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിയ്ക്കാനുള്ള കെല്പുണ്ട്. അതില്ലാത്ത ലഖ്നോ, ഇന്‍ഡോര്‍, കലിക്കറ്റ് ഐഐഎമ്മുകള്‍ക്ക് മാനവശേഷി വികസനവകുപ്പ് സഹായം നല്കും. - അര്‍ജുന്‍ സിംഗ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+